KALOLSAVAM 2014 LINK- CLICK HERE

KALOLSAVAM 2014 LINK- CLICK HERE
KALOLSAVAM 2014

OVERALL CHAMPIONS

Winners
ST.MARYS LPS VILAYANKODE ( 55 Points )
Runners Up
EZHOME HINDU LPS ( 53 Points )
Winners
NMUPS MATTUL ( 76 Points )
BAKITHA ENGLISH MEDIUM SCHOOL CHERUKUNNU ( 76 Points )
Runners Up
GUPS PURACHERY ( 71 Points )
Winners
GHSS KUNHIMANGALAM ( 175 Points )
Runners Up
JAMA -ATH HS PUTHIYANGADI ( 142 Points )
Winners
GHSS KUNHIMANGALAM ( 175 Points )
Runners Up
GBVHSS MADAYI ( 162 Points )
Winners
MECA PAZHAYANGADI ( 45 Points )
VENGARA MAPPILA UPS ( 45 Points )
Runners Up
ERIAM VIDHYAMITHRAM UPS ( 43 Points )
Winners
NAJATH GIRLS HS MATTUL ( 59 Points )
MECA PAZHAYANGADI ( 59 Points )
Runners Up
GMUPS MADAYI ( 57 Points )
Winners
WADIHUDHA HS PAZHAYANGADI ( 79 Points )
Runners Up
JAMA-ATH HS PUTHIYANGADI ( 78 Points )
Winners
GUPS PURACHERY ( 78 Points )
Runners Up
EDEKKEPPURAM UPS ( 77 Points )
മത്സരവിജയികളുടെ ഫോട്ടോയും സ്‌കൂളില്‍ കലോത്സവവുമായി ബന്ധപ്പെട്ട് നടത്തുന്ന അനുമോദന യോഗങ്ങള്‍, ഘോഷയാത്രകള്‍, പ്രത്യേക അസംബ്ലി എന്നിവയുടെ ചിത്രങ്ങളും വാര്‍ത്തകളും അയച്ചു തന്നാല്‍ ഈ സൈറ്റില്‍ പ്രസിദ്ദീകരിക്കുന്നതാണ്......

Mail ID: madayikalolsavam@gmail.com

Tuesday, December 3, 2013

കലയുടെ മാമാങ്കത്തിന് കൊടിയിറങ്ങി

എച്ച് .എസ് ., എച്ച് .എസ് .എസ് വിഭാഗങ്ങളില്‍ കുഞ്ഞിമംഗലത്തിന് കിരീടം

              അഞ്ച്  ദിനങ്ങളിലായി ഏഴോത്ത്   നടന്നു  വന്ന മാടായി ഉപജില്ലാ  കലോത്സവത്തിന്  കൊടിയിറങ്ങി.   എല്‍.പി .വിഭാത്തില്‍ 55 പോയിന്റോടെ സെന്റ്മേരീസ് എല്‍പി സ്‌കൂള്‍ വിളയാങ്കോട് ഒന്നാം സ്ഥാനത്തും 53 പോയിന്റു നേടി ഏഴോം ഹിന്ദു എല്‍പി സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി.  51 പോയിന്റ് നേടിയ ബക്കീത്ത ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെറുകുന്നും,എടനാട് വെസ്റ്റ് എല്‍പി എസും മൂന്നാം സ്ഥാനം നേടി.
          യു .പി .വിഭാത്തില്‍ മാട്ടൂല്‍ എന്‍ എം യു പി യും,  ബക്കീത്ത ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെറുകുന്നും 76  പോയിന്റ്കള്‍ വീതം നേടി ഒന്നാം സ്ഥാനം പങ്കുവെച്ചു.  ജി.യു.പി. എസ് പുറച്ചേരി (71 പോയിന്റ്) രണ്ടാം  സ്ഥാനവും 70 പോയിന്റ് വീതം നേടി എഴോം ജി. എം. യു.പി യും വെങ്ങര പ്രിയദര്‍ശിനി യുപി സ്‌കൂളും മൂന്നാം സ്ഥാനം നേടി.
           ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 175 പോയിന്റ് കരസ്ഥമാക്കി കുഞ്ഞിമംഗലം ഗവ ഹയര്‍സെക്കന്ററി സ്‌കൂള്‍ ചാമ്പ്യന്‍മാരായി. 142 പോയിന്റോടെ പുതിയങ്ങാടി ജമാ അത്ത് സ്‌കൂള്‍  രണ്ടാം  സ്ഥാനത്തും 119 പോയിന്റു നേടിയ മാടായി ഗവ. ഗേള്‍സ് സ്‌കൂള്‍  മൂന്നാം സ്ഥാനത്തും എത്തി.
            കുഞ്ഞിമംഗലം ഗവ ഹയര്‍സെക്കന്ററി സ്‌കൂള്‍ തന്നെയാണ് ഹയര്‍സെക്കന്ററി വിഭാഗത്തിലും (175 പോയിന്റ്)  കലാ കരീടം സ്വന്തമാക്കിയത്.  162 പോയിന്റോടെ ജി.ബി. വി.എച്ച്. എസ്. എസ്. മാടായി രണ്ടാം  സ്ഥാനവും,  ജി.ബി. എച്ച്. എസ്. എസ്. ചെറുകുന്ന്  മൂന്നാം സ്ഥാനവും നേടി .
            വളരെ ആവേശകരമായിന്നു ജനറല്‍ വിഭാഗത്തിലെ മത്സരത്തിന്റെ ഗതി വിഗതികള്‍. മാറി മറയുന്ന പോയിന്റ് നിലവാരവും, ഇഞ്ചോടിഞ്ച് മത്സരിച്ച് മുന്നേറുന്ന അവസ്ഥയു മായപ്പോള്‍ മത്സരങ്ങള്‍ക്ക് വീറും വാശിയും കൂടി.
            സംസ്‌കൃതോല്‍സവം യു .പി  വിഭാഗത്തിലെ മുഴുവന്‍ മത്സരങ്ങളും  പൂര്‍ത്തിയായപ്പോള്‍  78 പോയിന്റുമായി  ജി.യു.പി. എസ് പുറച്ചേരി ചാമ്പ്യന്‍മാരായി. 77 പോയിന്റുമായി  ഇടക്കേപ്പുറം യുപി രണ്ടാം സ്ഥാനവും, ഇടനാട് യുപിഎസ് 75 പോയിന്റുമായി മൂന്നാംസ്ഥാനവും കരസ്ഥമാക്കി .
            അറബി കലോത്സവത്തില്‍  ഹൈസ്‌കുള്‍ വിഭാഗത്തിലെ മുഴുവന്‍ മത്സരങ്ങളും  പൂര്‍ത്തിയായപ്പോള്‍ വാദീഹൂദ എച്ച് എസ് പഴയങ്ങാടി 79 പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് എത്തി. പുതിയങ്ങാടി ജമാ അത്ത് സ്‌കൂള്‍  രണ്ടാം  സ്ഥാനവും ജി.ബി. എച്ച്. എസ്. എസ്. ചെറുകുന്ന്  61 പോയിന്റുമായി  മൂന്നാംസ്ഥാനവും കരസ്ഥമാക്കി .
            അറബി കലോത്സവത്തില്‍ യു .പി  വിഭാഗത്തില്‍ 59 പോയിന്റുമായി നജാത്ത് എച്ച്എസ് മാട്ടൂല്‍, എം ഇ സി എ പഴയങ്ങാടി എന്നീ സ്‌കൂളുകള്‍ ഒന്നാം സ്ഥാനത്തെത്തി.  ജി.എം.യു.പി. എസ് മാടായി (57 പോയിന്റ്) പിലാത്തറ യുപി എസ് (49 പോയിന്റ്) എന്നിവര്‍ യഥാക്രമം രണ്ടാം സ്ഥാനവും, മൂന്നാംസ്ഥാനവും കരസ്ഥമാക്കി .
            എല്‍. പി  വിഭാഗം അറബി കലോത്സവത്തില്‍ 45 പോയിന്റുനേടിയ എം ഇ സി എ പഴയങ്ങാടി, വെങ്ങര മാപ്പിള സ്‌കൂള് എന്നിവര്‍ ഒന്നാം സ്ഥാനത്തെത്തി.  ഏര്യം വിദ്യാമിത്രം യുപി (43 പോയിന്റ്) പള്ളിക്കര എഡിഎല്‍പി എസ് (39  പോയിന്റ്) എന്നിവര്‍ രണ്ടാം സ്ഥാനവും, മൂന്നാംസ്ഥാനവും കരസ്ഥമാക്കി .

Sunday, December 1, 2013

ആസ്വാദകരുടെ മനം നിറച്ച് 
കലോത്സവം നാലാം ദിനം
മാടായി ഉപജില്ലാ കലോത്സവത്തിന്റെ നാലാം ദിനം ആസ്വാദകരുടെ നിറഞ്ഞ സാന്നിധ്യം കൊണ്ടും കുട്ടികളുടെ മികച്ച പ്രകടനം കൊണ്ടും ശ്രദ്ധോയമാവുന്നു.  ഒപ്പന ശീലില്‍ വേദി രണ്ടിലെ സദസ്യര്‍ മതിമറന്നപ്പോള്‍ നൂപുരധ്വനികളും നൃത്തചുവടുകളുമായി വേദി ഒന്നിലെ അനൂഭവങ്ങള്‍ ആസ്വാദകര്‍ക്ക് ആനന്ദമേകി. വേദി മൂന്നിലെ നാടകാവതരണങ്ങള്‍ രംഗകലയുടെ സാധ്യതകള്‍ക്ക് പുത്തന്‍ മാനങ്ങള്‍ നല്‍കുന്നതായിരുന്നു. സംഗീതവും, സംഘബോധവും വേദി നാലില്‍ നാട്ടുകാരുടെ  ഹരമായി മാറി.  കലോത്സവത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ വഞ്ചിപ്പാട്ടും, നാടന്‍പാട്ടും ആസ്വദിക്കാന്‍ വേദി 8 ല്‍ നല്ല തിരക്കായിരുന്നു. എല്ലാ വിഭാഗം മത്സരങ്ങളും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതായി വിധികര്‍ത്താക്കളും അഭിപ്രായപ്പെടുന്നു.  മുന്‍വര്‍ഷങ്ങളിേലതിനെ അപേക്ഷിച്ച് അപ്പീലുകളും നന്നേ കുറവാണ്. ഞായറാഴ്ചയായതിനാല്‍ വലിയ ആള്‍ത്തിരക്കാണ് കലോത്സവ നഗരിയില്‍. ഭക്ഷണപ്പുരയിലും നല്ല തിരക്കനുഭവപ്പെട്ടു. എത്തിയ എല്ലാവര്‍ക്കും ഭക്ഷണം നല്‍കാന്‍ സംഘാടകര്‍ക്ക് സാധിച്ചു. വൈകുന്നേരം ചെറുതായി പെയ്ത
 മഴ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. ധാരാളം പരിമിതികള്‍ക്കിടയിലും പരാതികളും, പരിഭവങ്ങളുമില്ലാതെ കലോല്‍സവം മുന്നേറുമ്പോള്‍ നാട്ടുകാരുടെയും അധ്യാപകരുടെയും കുട്ടികളുടെയും കലാലോകത്തിന്റെയും ഒരുമയുടെ വിജയഗാഥയായിത്തീരുകയാണ് മാടായി ഉപജില്ലാ കലോത്സവം.

Saturday, November 30, 2013

കലോത്സവം  സ്റ്റേജ് ഇനമത്സരങ്ങള്‍-ആദ്യ ദിനം

സ്‌കൂളുകളുടെ താമസ സൗകര്യം രൂപരേഖ   

 ഏറെ പുതുമകളോടെയാണ് മാടായി സബ്ജില്ലാ കലോത്സവം ഏഴോത്ത് നടന്നുവരുന്നത്.  കലോത്സവതാരങ്ങളെ ഏഴോം ഗ്രാമം വളരെ ഹൃദ്യമായാണ് സ്വീകരിക്കുന്നത്.  വിവിധ വീടുകളിലാണ് സ്‌കൂളുകളുടെ ഒരുക്കങ്ങള്‍ക്കായുള്ള സജ്ജീകരണങ്ങള്‍ നടത്തിയിരിക്കുന്നത്.  വീട്ടുകാരുടെ ആതിഥോയത്വത്തില്‍ കുട്ടികളും അദ്ധ്യാപകരും തീര്‍ത്തും സന്തുഷ്ടരാണ്.  കലോത്സവ അനുഭവങ്ങളില്‍ ഇത് വേറിട്ടതും മികച്ചതുമെന്ന് മത്സരാഥികളും സന്തോഷത്തോടെ പ്രതികരിക്കുന്നു.  വളണ്ടിയര്‍മാരായി സേവനം ചെയ്യുന്നവരുടെ കൂട്ടത്തില്‍ നാട്ടിലെ  മുതിര്‍ന്ന പൗരന്‍മാര്‍ വരെയുണ്ട്. ആദ്യദിനത്തിലെ ഭക്ഷണത്തെക്കുറിച്ചും നല്ല അഭിപ്രായമാണ്.
പുതിയ താമസക്കാര്‍.. കുട്ടികള്‍ ഡ്രസ് ചെയ്യുന്ന പണിതീരാത്ത വീട്ടിലെ കാഴ്ച

മേക്കപ്പ് കഴിഞ്ഞു... ഇനി വേദിയിലേക്ക്
കലോത്സവ നഗരിയില്‍ വളണ്ടിയറായി സേവനം ചെയ്യുന്ന നാട്ടുകാരന്‍
സ്‌കൂള്‍ മേധാവികളുടെ യോഗം


കൂടുതല്‍ ചിത്രങ്ങള്‍ ദൃശ്യങ്ങള്‍ഇവിടെ



Friday, November 22, 2013

 മാടായി ഉപജില്ല കേരള സ്ക്കൂൾ കലോത്സവം 2013-14 
നവംബർ 28,29,30 ഡിസംബർ 1,2 തീയ്യതികളിൽ 
എഴോം 
പ്രോഗ്രാം നോട്ടീസ്